യുഎഇയില്‍ ലേബര്‍ കാർഡുമായി ബന്ധപ്പെട്ട പിഴകൾ കുത്തനെ കുറച്ചു

യു.എ.ഇ മാനവവിഭവശേഷി മന്ത്രാലയം ലേബര്‍ കാർഡുമായി ബന്ധപ്പെട്ട പിഴകൾ കുത്തനെ കുറച്ചു. ലേബര്‍ കാര്‍ഡ് പുതുക്കുവാനുള്ള രണ്ടു മാസത്തെ ഗ്രേസ് പിരീഡ് കഴിഞ്ഞാല്‍ പോയാല്‍ അടയ്ക്കേണ്ട 500 ദിർഹം എന്ന പിഴ 200 ദിർഹമാക്കി ചുരുക്കി. അധികം വരുന്ന ഓരോ മാസത്തിന് പിഴ അടക്കണമെന്ന നിബന്ധനയിലും മാറ്റമുണ്ട്. പരമാവധി 2000 ദിർഹമേ ഇടാക്കാവൂ എന്നാണ് നിര്‍ദേശം.
പുതിയ തൊഴിലാളി ജോലിക്ക് ചേർന്നാൽ ലേബര്‍ കാര്‍ഡിന് അപേക്ഷിക്കാനും ലേബര്‍ കരാർ സമര്‍പ്പിക്കുവാനും വീഴ്ച വരുത്തിയാലുള്ള പിഴയിലും സമാനമായ കുറവുണ്ട്. രണ്ടു മാസം അധിക സമയം കഴിഞ്ഞാൽ ഓരോ മാസത്തിനും 500 ദിര്‍ഹം പിഴയടക്കണം എന്നത് 100 ദിർഹമാക്കിയാണ് ചുരുക്കിയിരിക്കുന്നത്. എത്ര മാസം വൈകുന്നുവോ അത്രയും പിഴ കൂട്ടിയടക്കണം എന്നത് പരമാവധി 2000 ദിർഹം ആക്കി നിജപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
uae, job card
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here