മാണിക്കെതിരെ തെളിവുണ്ടെന്ന് സർക്കാർ

മുൻ മന്ത്രി കെ എം മാണിക്കെതിരായ കേസിൽ തെളിവുണ്ടെന്ന് സർക്കാർ. ഇക്കാര്യം സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. മാണി കോഴ വാങ്ങിയതിന് വ്യക്തമായ തെളിവുണ്ടെങ്കിൽ ഹാജരാക്കണമെന്ന് വിജിലൻസിനോട് ഹൈകോടതി ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് തെളിവുണ്ടെന്ന് വ്യക്തമാക്കി സർക്കാർ രംഗത്തെത്തിയത്.
കോഴ കൈപ്പറ്റിയതിനും ചെലവാക്കിയതിനും തെളിവുണ്ടെങ്കിൽ ഹാജരാക്കണം. ഇതുവരെയുള്ള അന്വേഷണത്തിൽ മാണി നേരിട്ട് പണം വാങ്ങിയത് കണ്ടതായി സാക്ഷികൾ ഇല്ല. മാണി ഇടനിലക്കാരൻ വഴിയോ ബാങ്ക് വഴിയോ പണം കൈപ്പറ്റിയിട്ടുണ്ടോ എന്ന വ്യക്തമാക്കുന്ന റിപ്പോർട്ട് വിജിലൻസ് നൽകണമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
കൂടുതൽ മൊഴി നൽകാമെന്ന് പറഞ്ഞ് രംഗത്തുള്ള സാക്ഷികൾ ആദ്യം മാണിക്കെതിരെ മൊഴി നൽകിയില്ല. പുതിയതായി മൊഴി നൽകാനുള്ള സാഹചര്യം പരിശോധിച്ചോ എന്നും കോടതി ചോദിച്ചു.
പുതുതായി എന്ത് തെളിവിന് വേണ്ടിയാണ് വിജിലൻസ് കാക്കുന്നതെന്ന് ചോദിച്ച കോടതി കാര്യങ്ങളിൽ വ്യക്തത വരുത്തിയാൽ തുടരന്വേഷിക്കാമെന്നും കേസ് മൂന്നാഴ്ച കഴിഞ് പരിഗണിക്കാമെന്നും കോടതി. മാണിക്കെതിരായ അന്വേഷണം എഴുതി തള്ളണമെന്ന വിജിലൻസ് ഡയറക്ടറുടെ രണ്ടു ശുപാർശകൾ പരിഗണനയിലിരിക്കെ വീണ്ടും തുടരന്വേഷണത്തിന് ഉത്തരവിട്ട വിജിലൻസ് കോടതിയുടെ നടപടിക്കെതിരെ മാണി സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here