മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ ഇടിച്ചിറക്കുന്ന വീഡിയോ പുറത്ത്

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഹെലികോപ്റ്റര്‍ അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപെടുന്ന വീഡിയോ പുറത്ത്. സാങ്കേതിക തകരാറിനെ തുടര്‍ന്ന് മുഖ്യമന്ത്രി കയറിയ ഹെലികോപ്റ്റര്‍ അവിടെ തന്നെ ഇടിച്ചിറക്കുകയായിരുന്നു. ലാത്തൂരില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം. ഹെലികോപ്റ്ററിന്റെ അടിയന്തര ലാന്റിംഗിനിടെ ഹെലികോപ്റ്റര്‍ വൈദ്യുത കമ്പിയിലിടിക്കുന്നതും വീഡിയോയില്‍ കാണാം.സംസ്ഥാനത്ത് കര്‍ഷകരുടേയും,ഭവന, ജലസേചന പദ്ധതി സംബന്ധിച്ച യാത്രയ്ക്കായാണ് മുഖ്യമന്ത്രി ആകാശമാര്‍ഗ്ഗം യാത്ര ചെയ്യാന്‍ തീരുമാനിച്ചത്. പറന്ന് പൊങ്ങിയ ഉടനെ ഹെലികോപ്റ്റര്‍ നിലത്തിറക്കുകയായിരുന്നു.
CM @Dev_Fadnavis on his helicopter accident in Nilanga, #Latur .
All are safe. pic.twitter.com/2CUhdYTja8— CMO Maharashtra (@CMOMaharashtra) 25 May 2017
devendra hadnafis,maharashtra,HELICOPTER,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here