കാണാതായ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി

മലയാളി ഉൾപ്പെടെ രണ്ട് പൈലറ്റുമാരുമായി കാണാതായ വ്യോമസേനാ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. അരുണാചലിലെ ചൈനീസ് അതിർത്തിയിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.
എന്നാൽ വിമാനത്തിൽ ഉണ്ടായിരുന്ന പൈലറ്റുമാരെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ഇവർക്കായി ഇപ്പോഴും തെരച്ചിൽ തുടരുകയാണ്. പ്രദേശത്ത് തുടരുന്ന മോശം കാലാവസ്ഥ രക്ഷാ പ്രവർത്തനത്തിന് തടസ്സമാകുന്നുണ്ട്.
തിരുവനന്തപുരത്ത് താമസിക്കുന്ന കോഴിക്കോട് സ്വദേശിയായ അച്ചുദേവ് ആണ് വിമാനത്തിൽ ഉണ്ടായിരുന്ന മലയാളി. നാല് വർഷം മുമ്പാണ് ഇദ്ദേഹം ഇന്ത്യൻ വ്യോമസേനയിൽ പൈലറ്റായി ജോലി ആരംഭിച്ചത്.
ചൊവ്വാഴ്ച രാവിലെ പരിശീലന പറക്കലിനിടെയാണ് സുഗോയ് വിമാനം റഡാറിൽനിന്ന് അപ്രത്യക്ഷമായത്. അസമിലെ വിമാനത്താവളത്തിൽനിന്ന് 60 കിലോമീറ്റർ അകലെ കാട്ടിൽനിന്നാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here