ലശ്കറെ ത്വയ്ബ ഭീകരാക്രമണം; രാജ്യമെങ്ങും കനത്ത ജാഗ്രത

ഭീകരാക്രമണ മുന്നറിയിപ്പിനെ തുടര്‍ന്ന് ദില്ലി, മുംബൈ എന്നിവിടിങ്ങളിലും രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കി. ലശ്കറെ ത്വയ്ബ ഭീകരാക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പിനെ തുടര്‍ന്നാണിത്. 20 പേര് ഉള്‍പ്പെട്ട ഭീകരവാദി സംഘം രാജ്യത്തേക്ക് പ്രവേശിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടിലുണ്ട്. വിമാനത്താവളങ്ങള്‍, റെയില്‍വെ-മെട്രോ സ്റ്റേഷനുകള്‍, സഞ്ചാരികള്‍ കൂടുതലായി തങ്ങുന്ന ഹോട്ടലുകള്‍, തിരക്കേറിയ മാര്‍ക്കറ്റുകള്‍, ഷോപ്പിങ് കേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ഇവര്‍ ചെറുസംഘങ്ങളായി തിരിഞ്ഞ് രാജ്യത്ത് പലയിടങ്ങളിലും ഭീകരാക്രമണം നടത്താനുള്ള സാധ്യതയുണ്ടെന്നുമാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പാക് ചാര സംഘടനയായ ഇന്റര്‍ സര്‍വ്വീസ് ഇന്റലിജന്‍സിന്റെ പരിശീലനം ലഭിച്ചവരാണ് ഇവരെന്നും രഹസ്യാന്വേഷണ ഏജന്‍സികള്‍ അറിയിച്ചിട്ടുണ്ട്.
Pakistan attack, laks kare thoyyiba
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here