Advertisement

സ്‌കൂൾ ബസ് ഡ്രൈവർക്ക് 10 ലക്ഷം നഷ്ടപരിഹാരം

May 28, 2017
Google News 1 minute Read
school bus driver gets 10 lakhs compensation

വിദ്യാർത്ഥിയെ പീഡിപ്പിച്ചെന്നാരോപിച്ച് സ്‌കൂൾ ബസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് ക്രീരമായി മർദ്ദിച്ച സംഭവത്തിൽ 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ പോലീസ് കംപ്ലയിന്റ്‌സ് അതോറിറ്റി ഉത്തരവ്. കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും നിർദേശിച്ചു. കൊച്ചി വെല്ലിങ്ടൺ ഐലൻഡ് കേന്ദ്രീയ വിദ്യാലയത്തിന്റെ ബസ് ഡ്രൈവർ ഇടക്കൊച്ചി സ്വദേശി കെഎസ് സുരേഷിനെ മർദ്ദിച്ച കേസിൽ ഹാർബർ എസ്‌ഐ ആയിരുന്ന ജോസഫ് സാജൻ, എഎസ്‌ഐയായിരുന്നു എം പ്രകാശൻ, സിവിൽ പോലീസ് ഓഫീസർ രാജൻ എന്നിവർക്കെതിരെ നടപടിയെടുക്കാൻ കൊച്ചി റേഞ്ച് ഐ.ജിയോടാണ് അതോറിറ്റി ചെയർമാൻ ജസ്റ്റിസ് കെ നാരായണക്കുറുപ്പ് നിർദ്ദേശിച്ചത്.

 

school bus driver gets 10 lakhs compensation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here