രാമക്ഷേത്രത്തിന് മുസ്ലിങ്ങൾ അനുകൂലമെന്ന് യോഗി

വിവാദ പ്രസ്താവനയുമായി യു പി യിലെ യോഗി ആദിത്യനാഥ്. അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതിന് മുസ്ലിംകൾ അനുകൂലമാണെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ പ്രസ്താവനയ്‌ക്കെതിരെ പ്രതികാരങ്ങളും ഉയർന്നു കഴിഞ്ഞു. ബാബരി മസ്ജിദ് – രാമക്ഷേത്രം വിഷയം ഇന്ത്യൻ രാഷ്ട്രീയ രംഗത്ത് സജീവ ചർച്ചയാക്കാനുള്ള ബി.ജെ.പി ശ്രമങ്ങളുടെ തുടർച്ചയാണ് യോഗിയുടെ പ്രസ്താവന. യോഗി ആദിത്യനാഥ് അയോധ്യയിൽ ഇന്ന് സന്ദർശനം നടത്തി. മുസ്ലിം സമുദായത്തിലെ ഒരു വിഭാഗം ജനങ്ങൾ ക്ഷേത്ര നിർമാണത്തിന് അനുകൂലമാണ്. ഇക്കാര്യത്തിൽ ചർച്ചയിലൂടെ പ്രശ്ന പരിഹാരം കാണുകയാണ് നല്ലത്. അതിന് അനുയോജ്യമായ സമയമാണ് ഇതെന്നും ആദിത്യനാഥ് പറഞ്ഞു.
CM Yogi says Muslims Support Ram Temple
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here