വിദ്യാർത്ഥികൾ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ

ഒറ്റപ്പാലത്തിനടുത്ത് തൃക്കങ്ങോട്ട് രണ്ട് പേർ റെയിൽവെ ട്രാക്കിൽ മരിച്ച നിലയിൽ. മായണ്ണൂർ സ്വദേശി അരുൺ (21), കേച്ചേരി സ്വദേശി കാവ്യ (20) എന്നിവരുടെ മൃതദേഹമാണ് റെയിൽപാളത്തിൽ കണ്ടെത്തിയത്. കോയമ്പത്തൂർ സ്വകാര്യ കോളേജ് വിദ്യാർത്ഥിയാണ് അരുണ്. തൃശ്ശൂർ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയാണ് കാവ്യ.
രാത്രി വൈകി വന്ന വണ്ടിയ്ക്ക് മുമ്പിലായിരിക്കാം ചാടിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം തിരിച്ചറിയാനാകാത്ത വിധം വൃക-തമായിരുന്നുവെങ്കിലും രേഖകളും മൊബൈൽ ഫോണും പരിശോധിച്ചാണ് ഇവരെ തിരിച്ചറിഞ്ഞത്. സംഭവത്തിൽ ഒറ്റപ്പാലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here