സാമ്പത്തിക തര്‍ക്കം; യുവതി സഹോദരനെ കുത്തിക്കൊന്നു

കായംകുളത്ത് സാമ്പത്തിക പ്രശ്നത്തെ തുടര്‍ന്നുണ്ടായ വാക്കേറ്റത്തില്‍ സഹോദരി സഹോദരനെ കുത്തിക്കൊന്നു. ഭര്‍ത്താവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് കൊലപാതകം. തെക്കേമങ്കുഴിയില്‍ അജീഷാണ് കൊല്ലപ്പെട്ടത്. അജീഷിന്റെ സഹോദരി അഞ്ജുവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
അജീഷിന്റെ സുഹൃത്തിന് അഞ്ജു ഒന്നര ലക്ഷം രൂപ നല്‍കിയിരുന്നു. എന്നാല്‍ പണം തിരിച്ച് നല്‍കാത്തതിനെ തുടര്‍ന്ന അഞ്ജു ഇത് ചോദ്യം ചെയ്തു. അഞ്ജുവിന്റെ ഭര്‍ത്താവ് പ്രശാന്ത് വിദേശത്ത് നിന്ന് നാട്ടിലെത്തിയതോടെ തര്‍ക്കം മൂക്കുകയും, പ്രശാന്തിനെ വെട്ടാനായി അജീഷ് വീട്ടിലേക്ക് തള്ളിക്കയറുകയും ചെയ്തു. ഇതിനിടെയാണ് ഭര്‍ത്താവിനെ രക്ഷിക്കാനുള്ള ശ്രമത്തില്‍ അഞ്ജു അജീഷിനെ കുത്തിയത്. അജീഷിനെ കായംകുളം ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇവിടെ നിന്ന് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here