അക്കൗണ്ട് നമ്പർ മാറാതെ ഇനി ബാങ്ക് മാറാം

മൊബൈൽ നമ്പർ പോർട്ടബിലിറ്റി പോലെ ബാങ്ക് അക്കൗണ്ട് നമ്പറും സുരക്ഷിതമാക്കാം. ഇനി അക്കൗണ്ട് നമ്പർ മാറാതെ ഏത് ബാങ്കിലേക്കും മാറാവുന്ന സംവിധാനം റിസർവ് ബാങ്ക് ആണ് അവതരിപ്പിക്കുന്നത്. പഴയ അക്കൗണ്ടിലെ വിവരങ്ങൾ നഷ്ടപ്പെടാതെ തന്നെ പുതിയ ബാങ്കിലേക്ക് മാറാൻ കഴിയും. റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണറാണ് പുതിയ സംവിധാനത്തെ കുറിച്ചുള്ള ആദ്യ വിവരങ്ങൾ നൽകിയത്. പുതിയ സംവിധാനം നടപ്പിൽ വരുത്താൻ ആധാർ വിവരങ്ങളാണ് പ്രയോജനപ്പെടുത്തുന്നത്. കഴിഞ്ഞ രണ്ട് വർഷം കൊണ്ട് ബാങ്ക് അക്കൗണ്ടുകളെ ആധാറുമായി ബന്ധിച്ചിരുന്നു. ബന്ധപ്പെട്ട നിരവധി സാങ്കേതിക വികസനവും നടന്നിരുന്നു. ഇതെല്ലം ഉപയോഗപ്പെടുത്തിയാകും ബാങ്ക് മാറാനുള്ള സംവിധാനം നിലവിൽ വരുന്നത്.
can switch bank account without changing the account number
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here