കെജ്രിവാളിനെതിരെ ആരോപണമുന്നയിച്ച രാഹുൽ ശർമ്മയ്ക്ക് നേരെ വെടിവെപ്പ്

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ആരോപണം ഉന്നയിച്ച രാഹുൽ ശർമ്മയുചടെ കാറിന് നേരെ വെടിവെപ്പ്. ബൈക്കിൽ എത്തിയ രണ്ട് പേർ രാഹുലിന്റെ കാറിന് നേരെ നടുറോഡിൽ വച്ച് വെടിയുതിർക്കുകയായിരുന്നു. അക്രമണത്തിൽ ആർക്കും പരിക്കില്ല.
താനും ബന്ധുവും കാറിൽ സഞ്ചരിക്കവെ രണ്ട് പേർ വെടിവയ്ക്കുകയായിരുന്നു വെന്ന് രാഹുൽ ശർമ്മ പറഞ്ഞു. ആക്രമികൾ ഹെൽമെറ്റ് ധരിച്ചിരുന്നു. അതിനാൽ തിരിച്ചറിയാനായില്ലെന്നും രാഹുൽ ശർമ്മ പറഞ്ഞു.
ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. ആക്രമികൾ വെടിയുതിർത്തതിന് പിന്നാലെ ബൈക്കിൽ കയറി രക്ഷപ്പെട്ടു. സംഭവത്തിൽ എഫ്‌ഐആർ റജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
Rahul Sharma | Aravind Kejriwal |
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here