ശുഹൈബ് നിരപരാധിയെന്ന് ബന്ധുക്കൾ
മേയ് 22ന് കരിപ്പൂരിൽനിന്ന് ഗുജറാത്ത് പൊലീസ് പിടികൂടിയ മലപ്പുറം സ്വദേശി ശുഹൈബ് നിരപരാധിയെന്ന് ബന്ധുക്കൾ. ശുഹൈബിനെ അറസ്റ്റ് ചെയ്ത നടപടി നിയമവിരുദ്ധമാണെന്നും സംഭവത്തെ കുറിച്ച് തെറ്റായ വിവരങ്ങളാണ് മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതെന്നും അവർ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. അഹ്മദാബാദ് സ്ഫോടനവുമായി ബന്ധപ്പെട്ട് ആണ് ഗുജറാത്ത് പോലീസ് മലപ്പുറം കൊടിഞ്ഞി സ്വദേശി ശുഹൈബിനെ പിടികൂടിയത്.
മലപ്പുറം ജില്ലയിലെ രണ്ടത്താണിക്കടുത്ത് ഇലക്ട്രോണിക് സ്ഥാപനം ആരംഭിച്ച സത്താര്‍ഭായി എന്നയാളെ ചില കേസുകളുമായി ബന്ധപ്പെട്ടു പൊലീസ് പിടികൂടി. നേരത്തെ ശുഹൈബ് സത്താർ ഭായിക്കൊപ്പം ജോലിക്കു നിന്നിരുന്നു. തുടര്‍ന്നാണു ശുഹൈബിനെ അന്വേഷിച്ച് പൊലീസ് കുടുംബത്തെ വേട്ടയാടാന്‍ തുടങ്ങിയത് എന്ന് കുടുംബം ആരോപിക്കുന്നു. പൈപ്പ് ബോംബ് കേസ്, ഗുജറാത്തിലെ വിവിധ സ്ഥലങ്ങളിലെ സ്ഫോടന കേസുകൾ എന്നിവയിൽ പ്രതിയായി ശുഹൈബിന്റെ ചിത്രീകരിക്കുന്നു എന്നും ബന്ധുക്കൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
suhaib innocent says relatives
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here