ജനനേന്ദ്രിയം മുറിച്ചത് ഉറങ്ങിക്കിടക്കുമ്പോഴെന്ന് സ്വാമി ഗംഗേശാനന്ദ

താൻ ഉറങ്ങിക്കിടക്കുമ്പോഴാണ് തന്റെ ജനനേന്ദ്രിയം മുറിച്ചതെന്ന് സ്വാമി ഗംഗേശാനന്ദ. നേരത്തേ ജനനേന്ദ്രിയം താൻ സ്വയം മുറിച്ചതാണൊണ് സ്വാമി പോലീസിനോട് പറഞ്ഞിരുന്നത്. എന്നാൽ താൻ ഉറങ്ങിക്കിടക്കുമ്പോൾ പെൺകുട്ടിയും കാമുകനും ചേർന്നാണ് ജനനേന്ദ്രിയം മുറിച്ചതെന്നാണ് സ്വാമി മാധ്യമങ്ങളോട് പറഞ്ഞത്.
ഉറങ്ങിക്കിടന്നപ്പോഴാണ് ജനനേന്ദ്രിയം മുറിച്ചതെന്നും കണ്ണ് തുറന്നപ്പോൾ പെൺകുട്ടിയെയാണ് കണ്ടതെന്നും സ്വാമി പറഞ്ഞു. പെൺകുട്ടി ആരോപിക്കുന്നതുപോലൊന്നും താൻ ചെയ്തിട്ടില്ല. പെൺകുട്ടിയുടെ വാക്കുകളുടെ അടിസ്ഥാനത്തിൽ മാത്രമാണ് അന്വേഷണം നടക്കുന്നതെന്നും ഗംഗേശാനന്ദ ആരോപിച്ചു.
മെയ് 20നാണ് പെൺകുട്ടി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചത്. തന്നെ നിരന്തരമായി പീഡിപ്പിച്ചതിനെ തുടർന്നാണ് താനിത് ചെയ്തതെന്ന് പെൺകുട്ടി പോലീസിന് മൊഴി നൽകിയിരുന്നു. ഇത് തള്ളിക്കൊണ്ടാണ് ഗംഗേശാനന്ദ രംഗത്തെത്തിയിരിക്കുന്നത്.
rape case | swami gangesanantha |
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here