Advertisement

മദ്യശാലകൾക്ക് തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി വേണ്ട; ഓർഡിനൻസിൽ ഗവർണർ ഒപ്പു വച്ചു

June 2, 2017
0 minutes Read
bar.bar

മദ്യശാലകൾ തുറക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതി ആവശ്യമാണെന്ന ചട്ടം ഒഴിവാക്കിക്കൊണ്ടുള്ള ഓർഡിനൻസിൽ ഗവർണർ ഒപ്പുവച്ചു.

എൽഡിഎഫ് മദ്യനയത്തിന്റെ ഭാഗമായി കഴിഞ്ഞ ആഴ്ചയാണ് മദ്യശാലകൾ തുറക്കുന്നതിന് പഞ്ചായത്തിന്റെ അനുമതി വേണമെന്ന നിയമം എടുത്തുകളയാണ് തീരുമാനമായത്. ഇതിനായി പഞ്ചായത്ത് രാജ് നിയമത്തിൽ ഭേദഗതി വരുത്താനും ധാരണയായി.

അതേസമയം യുഡിഎഫ് സർക്കാർ കൊണ്ടുവന്ന നിയമം എടുത്തുകളയുന്നതിനെതിരെ ക്രിസ്ത്യൻ സഭകളും പ്രതിപക്ഷവും വലിയ പ്രതിഷേധം അറിയിച്ചിരുന്നു.

ഓർഡിനൻസിൽ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് സഭാമേലധ്യക്ഷൻമാരും സുഗതകുമാരി ടീച്ചറും ഗവർണർ ജസ്റ്റിസ് പി സദാശിവത്തെ കാണാനിരിക്കെയാണ് അദ്ദേഹം ഓർഡിനൻസിൽ ഒപ്പുവച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top