ഈ മെസേജ് വാട്‌സാപ്പിൽ ലഭിച്ചോ? എങ്കിൽ സൂക്ഷിക്കുക !!

വാട്ട്‌സാപ്പിൽ പലതരത്തിലുള്ള വ്യാജ സന്ദേശങ്ങളും നമുക്ക് ലഭിക്കാറുണ്ട്. എന്നാൽ അവയിലൊന്നും ജനം വീഴുന്നില്ല എന്ന് കണ്ടപ്പോൾ പുതിയ തന്ത്രവുമായി എത്തിയിരിക്കുകയാണ് തട്ടിപ്പ് വീരന്മാർ.
‘നിങ്ങളുടെ വാട്‌സ്ാപ്പ് സബ്‌സ്‌ക്രിപ്ഷൻ അവസാനിച്ചു. ആജീവനാന്ത സബ്‌സ്‌ക്രിപ്ഷൻ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക. ഇതിനായി കേവലം 0.99 പൗണ്ട് നൽകിയാൽ മതി’. ഇത്തരത്തിലുള്ള സന്ദേശം ഫോണിൽ പ്രത്യക്ഷപ്പെട്ടാൽ ഒരിക്കലും ആ ലിങ്കിൽ ക്ലിക്ക് ചെയ്യരുത്.
സന്ദേശത്തിനൊപ്പം നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ വ്യാജ വെബ്‌സൈറ്റിലേക്കായിരിക്കും എത്തുക. ഈ വെബ്‌സൈറ്റിൽ പണം നൽകുന്നതിനുള്ള നിർദ്ദേശങ്ങൾ ലഭിക്കും. ഇത് പിന്തുടർന്നാൽ ബാങ്ക് അക്കൗണ്ട് വിവരങ്ങളുൾപ്പടെ തട്ടിപ്പുക്കാർക്ക് ലഭ്യമാകുമെന്നാണ് ടെക് രംഗത്ത് പ്രവർത്തിക്കുന്ന വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.
WhatsApp fake message about subscription
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here