ആ വാര്‍ത്തകള്‍ തെറ്റ്; വിവാഹ വാര്‍ത്തകള്‍ നിഷേധിച്ച് പ്രഭാസിന്റെ കുടുംബം

തെന്നിന്ത്യന്‍ സിനിമയിലെ ചര്‍ച്ചാവിഷയമായിരിക്കുകയാണ് ബാഹുബലി നായകന്‍ പ്രഭാസിന്റെ വിവാഹം. പ്രഭാസിന്റെ വിവാഹം തീരുമാനിച്ചെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം എത്തിയിരുന്നു. റാസി സിമന്റ്‌സിന്റെ ചെയര്‍മാന്‍ ഭൂപതി രാജയുടെ പേരക്കുട്ടിയെ ആണ് പ്രഭാസ് വിവാഹം ചെയ്യുന്നതെന്നും അടുത്ത വര്‍ഷം മാര്‍ച്ചില്‍ വിവാഹമുണ്ടാകുമെന്നുമാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഈ വാര്‍ത്ത തെറ്റാണെന്ന് അറിയിച്ച് പ്രഭാസിന്റെ കുടുംബം രംഗത്തെത്തി.
പ്രഭാസിന് വേണ്ടി ഒരു വിവാഹാലോചനയും നടക്കുന്നില്ലെന്നും അദ്ദേഹം ഇപ്പോള്‍ പുതിയ ചിത്രമായ സാഹോയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിലാണെന്നും കുടുംബാംഗങ്ങള്‍ അറിയിച്ചു.
prabhas,bahubali,bahubali
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here