Advertisement

എറണാകുളത്തും ആലുവയിലും അഞ്ച് രൂപയ്ക്ക് ഇനി കുടിവെള്ളം

June 3, 2017
1 minute Read
drinking water

എറണാകുളം നോര്‍ത്ത്, സൗത്ത്, ആലുവ റെയില്‍വേ സ്റ്റേഷനുകളില്‍ ഇനി കുടിവെള്ളത്തിന് അഞ്ച് രൂപ മാത്രം. റെയില്‍വേ സ്റ്റേഷനുകളിലാണ് കുറഞ്ഞ തുകയ്ക്ക് കുടിവെള്ളം ലഭിക്കുക.  ഇന്ത്യന്‍ റെയില്‍ വേ കാറ്ററിംഗ് ആന്റ് ടൂറിസം കോര്‍പ്പറേഷന്റെ പദ്ധതിയാണിത്. വാട്ടര്‍ വൈന്റിംഗ് മിഷ്യന്‍ ഉപയോഗിച്ചാണ് ജില്ലയിലെ ഈ റെയില്‍വേ സ്റ്റേഷന്‍ വഴി വിതരണം ചെയ്യുക.

അഞ്ച് രൂപയുടെ കൊയിന്‍ മെഷ്യനിലിട്ടാല്‍ വെള്ളം ലഭിക്കും. കുപ്പിയുമായി ചെന്ന് വെള്ളം ശേഖരിക്കാം. എന്നാല്‍ കുപ്പി ഇല്ലാത്തവര്‍ക്ക് മൂന്ന് രൂപ കൂടി അധികം നല്‍കിയാല്‍ കുപ്പി ലഭിക്കും. ഇതിനായി ഒരു കരാര്‍ ജോലിക്കാരനെയും ഇവിടെ നിയമിച്ചിട്ടുണ്ട്. മൂന്ന് റെയില്‍വേ സ്റ്റേഷനുകളിലും രണ്ട് മിഷ്യനുകള്‍ വീതം സ്ഥാപിച്ച് കഴിഞ്ഞു. ദിവസം മുഴുവനും ഇത് പ്രവര്‍ത്തിക്കും. തിരുവനന്തപുരം ഡിവിഷന് കീഴില്‍ 18സ്റ്റേഷനുകളിലായി 91മിഷ്യനുകള്‍ ഉടന്‍ സ്ഥാപിക്കും.

drinking water

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top