മോഡലിന്റെ മരണം; ബംഗാളി നടൻ വിക്രമിനെതിരെ പോലീസ് കേസ്

മോഡലിന്റെ മരണവുമായി ബന്ധപ്പെട്ട് ബംഗാളി നടൻ വിക്രം ചാറ്റർജിക്കെതിരെ നരഹത്യയ്ക്ക് കേസ്.മോഡലും ടിവി അവതാരകയുമായ സോണിക സിംഗ് ചൗഹാന്റെ മരണവുമായി ബന്ധപ്പെട്ടാണ് വിക്രത്തിനെതിരേ കേസ് എടുത്തിരിക്കുന്നത്.
ഏപ്രിൽ 29ന് പുലർച്ചെയാണ് സോണിക മരിച്ചത്. സോണിക സഞ്ചരിച്ചിരുന്ന കാർ തൂണിൽ തട്ടി മറിയുകയായിരുന്നു. സോണിക സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ആ സമയം കാറ് ഓടിച്ചിരുന്നത് വിക്രമായിരുന്നു. രാത്രി ഒരു പാർട്ടിയിൽ പങ്കെടുത്ത് മടങ്ങും വഴിയായിരുന്നു അപകടം. താൻ മദ്യപിച്ചിട്ടില്ലെന്നാണ് വിക്രം പോലീസിന് നൽകിയ മൊഴി. എന്നാൽ അന്നേ ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചിരുന്നു. ചിലരെ ചോദ്യം ചെയ്യുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിക്രത്തിനെതിരെ കേസ് എടുത്തിരിക്കുന്നത്.
പത്തു വർഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. ഇതുകൂടാതെ അശ്രദ്ധമായി വാഹനമോടിച്ച മറ്റൊരു കേസും വിക്രത്തിനെതിരേ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here