വിമാനം കഴുകാൻ എമിറേറ്റ്സിന് ഇനി വെള്ളം വേണ്ട

പരിസ്ഥിതി ദിനത്തിൽ നൂതന ആശയവുമായി വിമാന കമ്പനിയായ എമിറേറ്റ്സ് രംഗത്ത്. വിമാനം കഴുകുന്നതിൽനിന്ന് പൂർണ്ണമായും ജലം ഒഴിവാക്കിയാണ് എമിറേറ്റ്സ് പരിസ്ഥിതി ദിനത്തിൽ മാതൃകയാകുന്നത്. പരിസ്ഥിതി സൗഹൃദ സാങ്കേതിക വിദ്യയായ എയർക്രാഫ്റ്റ് ഡ്രൈവാഷ് ഉപയോഗിച്ചായിരിക്കും എമിറേറ്റ്സിന്റെ വിമാനങ്ങൾ ഇനി വൃത്തിയാക്കുക.
നിലവിൽ 260 വിമാനങ്ങളാണ് എമിറേറ്റ്സിനുള്ളത്. ഒരു പ്രത്യേക തരം ദ്രാവകം വിമാനത്തിൽ തേച്ച് പിടിപ്പിക്കും. ഉണങ്ങിക്കഴിയുമ്പോൾ ഇത് നേർത്ത പാടപോലെയാകും. ഫൈബർ ഉപയോഗിച്ച് തുടച്ചാൽ വിമാനത്തിലെ പൊടിയും അഴുക്കും ഇതിനോടൊപ്പം വൃത്തിയാകും. ഇതുവഴി വർഷം ഒരു കോടി ലിറ്റർ വെള്ളം സംരക്ഷിക്കാമെന്നാണ് എമിറേറ്റ്സ് പറയുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here