Advertisement

ഡൊണെറ്റ്‌സ്‌ക് വിട്ടുകൊടുക്കണം; പുട്ടിന്റെ ആവശ്യം യുക്രെയ്‌‌നെ അറിയിച്ച് ട്രംപ്,നിരസിച്ച് സെലെൻസ്കി

2 hours ago
Google News 1 minute Read

യുദ്ധവിരാമത്തിന് യുക്രെയ്ൻ ഡൊണെറ്റ്‌സ്‌ക് റഷ്യയ്ക്ക് വിട്ടുകൊടുക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഡൊണെറ്റ്‌സ്‌ക് റഷ്യയ്ക്ക് വിട്ടുനൽകാൻ തയാറായാൽ മറ്റു പ്രദേശങ്ങളിലെ മുന്നേറ്റം മരവിപ്പിക്കാൻ തയാറാണെന്ന് പുടിൻ ട്രംപിനെ അറിയിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. പുടിന്റെ ആവശ്യം യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി നിരസിച്ചു.

റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ യുക്രെയ്ൻ കരാറിന് തയാറാകണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. റഷ്യ വൻ ശക്തിയാണെന്നും യുക്രെയ്ൻ അങ്ങനെയല്ലെന്നും ട്രംപ് പറഞ്ഞു. വ്യാവസായിക മേഖലയായ ഡൊണെറ്റ്സ്ക് റഷ്യയ്‌ക്ക് വിട്ടുനൽകാൻ തയാറായാൽ മറ്റു പ്രദേശങ്ങളിലെ മുന്നേറ്റം മരവിപ്പിക്കാൻ തയാറാണെന്ന് പുട്ടിൻ നിലപാട് സ്വീകരിച്ചതായാണ് സൂചന.

യുക്രെയ്‌‌ന്റെ കൂടുതൽ പ്രദേശം വിട്ടുനൽകണമെന്ന് അലാസ്ക ഉച്ചകോടിയിൽ ട്രംപിനോട് പുട്ടിൻ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഡൊണെറ്റ്‌സ്‌ക് പ്രവിശ്യയുടെ മൂന്നിലൊന്ന് ഭാഗം ഉൾപ്പെടെ യുക്രെയ്ന്റെ അഞ്ചിൽ ഒന്ന് പ്രദേശവും ഇപ്പോൾ റഷ്യയുടെ നിയന്ത്രണത്തിലാണ്. 2014 ലാണ് യുക്രെയ്‌നിലെ വ്യാവസായിക മേഖലയായ ഡൊണെറ്റ്‌സ്‌കിൽ റഷ്യ അധിനിവേശം ആരംഭിച്ചത്.

Story Highlights : Trump Conveyed Putin’s Donetsk Demand To Zelensky

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here