ഭീകരർക്ക് സഹായം; ഖത്തർ ഒറ്റപ്പെടുന്നു

ഭീകരവാദ സംഘങ്ങൾക്ക് ഖത്തർ സഹായം നൽകുന്നുവെന്നാരോപിച്ച് ഗൾഫ് രാജ്യങ്ങൾ ഒറ്റക്കെട്ടായി ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിഛേദിച്ചു.
ഖത്തറുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ചുവെന്നും രാജ്യവുമായുള്ള വ്യോമ, നാവിക ബന്ധങ്ങൾ റദ്ദാക്കിയെന്നും ബഹ്‌റൈൻ ഇന്ന് രാവിലെ പ്രഖ്യാപിച്ചിരുന്നു. ഖത്തർ പൗരന്മാർക്ക് രാജ്യം വിട്ട് പോകാൻ 14 ദിവസം നൽകിയതായും ബഹ്‌റൈൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
ഖത്തർ ബഹ്‌റാനിൽ ആഭ്യന്തര ഇടപെടൽ നടത്തിയെന്നും ഭീകരവാദം പ്രോത്സാഹിച്ചെന്നും കാണിച്ചാണ് നടപടി. ബഹ്‌റൈന് പിന്നാലെ സൗദി അറേബ്യ, ഈജിപ്ത്, യുഎഇ എന്നീ രാജ്യങ്ങളും ഖത്തറുമായുള്ള ബന്ധം വിഛേദിച്ചു.
.ഈയിടെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൗദി സന്ദര്ധിച്ചപ്പോൾ ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ സ്വീകരിച്ച നിലപാടിനെതിരെ ഖത്തറിലെ അൽ ജസീറ രംഗത്ത് വന്നിരുന്നു .ഖത്തർ നയതന്ത്ര പ്രതിനിധികൾ ഉടൻ രാജ്യം വിട്ടു പോകാൻ യു എ ഇ ആവശ്യപ്പെട്ടു.
ഗൾഫ് മലയാളികളെ അടക്കം മേഖലയിലെ വിദേശികളെയും ബാധിക്കുന്നതാണ് പുതിയ പ്രതിസന്ധി. വ്യോമ, വാണിജ്യ ബന്ധം വിച്ഛേദിക്കപ്പെട്ടാൽ ഖത്തർ യാത്രകൾ തടസ്സപ്പെടും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here