ഖത്തർ ഉപരോധം ഇന്ത്യയെ ബാധിക്കില്ലെന്ന് സുഷമ സ്വരാജ്

ഭീകരവാദത്തെ സഹായിക്കുന്നുവെന്നാരോപിച്ച് ഖത്തറിനെ ഗൾഫ് രാജ്യങ്ങൾ ഒറ്റപ്പെടുത്തിയ നടപടി ഇന്ത്യ ഖത്തർ ബന്ധത്തെ ബാധിക്കില്ലെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. സൗദി അറേബ്യ, ബഹ്റിൻ, യുഎഇ, ഈജിപ്ത്, യെമൻ എന്നീ രാജ്യങ്ങളാണ് ഖത്തറിന് ഉപരോധമേർപ്പെടുത്തിയത്.
#WATCH EAM Sushma Swaraj addresses MEA annual press conference https://t.co/bwg8WFqlcs
— ANI (@ANI_news) June 5, 2017
വിഷയത്തിൽ ഇന്ത്യക്ക് വെല്ലുവിളിയായോ ചിന്തിക്കേണ്ടതായോ ഒന്നുമില്ലെന്നും ഇതൊരു ജിസിസി വിഷയമാണെന്നും സുഷമ സ്വരാജ് പറഞ്ഞു. ഖത്തറുമായുള്ള ഒരു കരാറിലും ബന്ധത്തിലും ഇന്ത്യ മാറ്റം വരുത്തില്ല. ഗൾഫ് രാജ്യങ്ങൾ ഉപരോധമേർപ്പെടുത്തിയത് ഖത്തറും ഇന്ത്യയുമായുള്ള ബന്ധത്തേയും കരാറുകളേയും ഒരു തരത്തിലും ബാധിക്കില്ലെന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കി.
This will have no effect on our relation and agreement with Qatar: EAM Sushma Swaraj on Gulf diplomatic rift pic.twitter.com/ezV8raBzN0
— ANI (@ANI_news) June 5, 2017
അതേസമയം ഇന്ത്യയുടെ ആശങ്ക പ്രവാസികളെ ഓർത്താണെന്നും ആരെങ്കിലും അവിടെ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് അന്വേഷിച്ച് വരികയാണെന്നും സുഷമ സ്വരാജ് പറഞ്ഞു.
Sushama swaraj | Qatar |
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here