ബാഹുബലിയിൽ അഭിനയിച്ചില്ല;കാരണം വ്യക്തമാക്കി ശ്രീദേവി

ബാഹുബലിയിലെ ശിവകാമിയെന്ന വലിയ റോൾ വേണ്ടെന്ന് വച്ച ശ്രീദേവിയാണ് ഇപ്പോൾ വാർത്തകളിൽ ഒളിഞ്ഞും തെളിഞ്ഞും നിൽക്കുന്നത്. ‘എന്ത് കൊണ്ട് ശിവകാമിയായില്ല’ ബാഹുബലിയുടെ ഒന്നാം ഭാഗം മുതൽ ശ്രീദേവിയെ വിടാതെ പിന്തുടരുന്ന ചോദ്യമാണിത്. വലിയ പ്രതിഫലം ആവശ്യപ്പെട്ടതിനാലാണ് ശ്രീദേവിയെ ചിത്രത്തിൽ നിന്ന് ഒഴിവാക്കിയതെന്ന് വാർത്ത പരക്കുകയും ചെയ്തു. ഈ വിഷയത്തിൽ ആദ്യമായി മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് ഇപ്പോൾ ശ്രീദേവി.
‘ബാഹുബലി വന്നു അത് പോയി. മാത്രമല്ല വേറെ ആരോ ആ വേഷം ചെയ്യുകയും ചെയ്തു. അതിന്റെ രണ്ടാം ഭാഗം വന്നു. അത് നന്നായി തന്നെ തീയറ്ററുകളിൽ പ്രദർശനം തുടരുന്നു. ഇനി ഇപ്പോൾ അതിൽ ഉണ്ടോ ഇല്ലയോ എന്ന് പറയുന്നതിൽ എന്താണ് അർത്ഥമെന്നാണ് ശ്രീദേവി ചോദിക്കുന്നത്. ശ്രീദേവി നായികയാകുന്ന പുതിയ ചിത്രത്തിന്റെ പ്രചാരണ പരിപാടികളിൽ പങ്കെടുക്കവെയായിരുന്നു താരത്തിന്റെ പ്രതികരണം. ജൂലൈ 14നാണ് ചിത്രം പ്രദർശനത്തിന് എത്തുക. ഒരു സസ്പെൻസ് ത്രില്ലറാണ് ഈ ചിത്രം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here