കർഷക പ്രക്ഷോഭത്തിന് നേരെ പോലീസ് വെടിവെപ്പ്
മധ്യപ്രദേശിലെ കർഷക പ്രക്ഷോഭത്തിന് നേരെ പൊലിസ് വെടിവെപ്പ്. സംഭവത്തിൽ നാലു പേർക്ക് പരുക്കേറ്റു. പടിഞ്ഞാറൻ മധ്യപ്രദേശിലെ മൻദ്സോറിലാണ് പോലീസ് വെടിയുതിർത്തത്. പച്ചക്കറികളുടേയും പഴങ്ങളുടേയും സംഭരണവില വർധിപ്പിക്കണമെന്നാവശ്യപ്പെ ട്ടാണ് കർഷകർ സമരം നടത്തിയിരുന്നത്.
പ്രക്ഷോഭത്തെ തുടർന്ന് ഇൻഡോർ, ഉജ്ജയിൻ, ദേവാസ് എന്നിങ്ങനെ വിവിധ പ്രദേശങ്ങളിൽ ഇന്റർനെറ്റ് സൗകര്യം താൽക്കാലികമായി നിർത്തിവെച്ചു. പ്രക്ഷോഭകർ വാഹനങ്ങൾക്ക് തീവെക്കുകയും പൊലിസിന് നേരെ കല്ലെറിയുകയും കച്ചവട സ്ഥാപനങ്ങൾ കൊള്ളയടിക്കുകയും ചെയ്തു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here