കർഷക പ്രതിഷേധത്തിന് നേരെ വെടിവെപ്പ്; മരണം 6 ആയി

മധ്യപ്രദേശിൽ കർഷക പ്രതിഷേധത്തിനുനേരെ പോലീസ് നടത്തിയ വെടിവയ്പിൽ മരിച്ചവരുടെ എണ്ണം ആറായി. ഇതോടെ സംസ്ഥാനത്ത് പ്രതിഷേധം ശക്തമായി. ബുധനാഴ്ച പ്രതിഷേധക്കാർ നിരവധി വാഹനങ്ങൾക്ക് തീയിട്ടു. കഴിഞ്ഞ ദിവസം നടത്തിയ വെടിവയ്പ്പിൽ നിരവധിപേർക്ക് പരുക്കേറ്റിരുന്നു.
വരൾച്ചയെ തുടർന്ന് പ്രതിസന്ധിയിലായ കാർഷിക മേഖലക്ക് അടിയന്തര ധനസഹായം നൽകുക, കാർഷികോൽപ്പന്നങ്ങൾക്ക് ഉയർന്ന വില ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിൽ നിന്ന് 350 കി.മീറ്റർ അകലെയുള്ള മന്ദസൂർ ജില്ലയിൽ നടത്തിയ കർഷകരുടെ പ്രതിഷേധത്തിനുനേരെയാണ് വെയിവയ്പ്പുണ്ടായത്.
അതേസമയം പ്രതിഷേധത്തിന് നേരെ പോലീസ് വെടിയുതിർത്തിട്ടില്ലെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രി ശിവരാജ്സിംഗ് ചൗഹാൻ അന്വേഷണത്തിന് ഉത്തരവിട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here