പാക് സൈനിക മേധാവി അസിം മുനീര്‍ വീണ്ടും അമേരിക്കയിലേക്ക്

പാകിസ്താന്‍ സൈനിക മേധാവി അസിം മുനീര്‍ വീണ്ടും അമേരിക്കയിലേക്ക്. രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് അസിം മുനീര്‍ അമേരിക്ക സന്ദര്‍ശനം നടത്തുന്നത്. സന്ദർശനം ഈ മാസം ഉണ്ടായേക്കും. യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് കമാന്‍ഡര്‍ ജനറല്‍ മൈക്കിള്‍ കുറില്ലയുടെ യാത്രയയപ്പ് ചടങ്ങില്‍ മുനീര്‍ പങ്കെടുക്കും. പാകിസ്താനെ ഭീകരവിരുദ്ധ പോരാട്ടത്തിലെ പങ്കാളിയെന്ന് വിശേഷിപ്പിച്ചയാളാണ് മൈക്കിള്‍ കുറില്ല.
ഇരു രാജ്യങ്ങളും തമ്മിലുളള ഉഭയകക്ഷി ബന്ധം ശക്തമാകുന്നതിന്റെ സൂചനയാണ് സന്ദര്‍ശനമെന്നാണ് വിലയിരുത്തല്‍. പാകിസ്താനിലെ എണ്ണപ്പാടങ്ങൾ വികസിപ്പിക്കുന്നതിനായുള്ള കരാരിൽ ദിവസങ്ങൾക്ക് മുൻപ് അമേരിക്ക ഒപ്പുവച്ചിരുന്നു. ഇന്ത്യയുടെ ഭാഗത്ത് നിന്നുള്ള എതിർപ്പും സമ്മർദ്ദവും തള്ളിക്കൊണ്ടായിരുന്നു അമേരിക്കയുടെ ഈ നീക്കം.
പാക് ഭീകരർ നടത്തിയ പഹൽഗാം ആക്രമണത്തിന് മറുപടിയായി ഓപ്പറേഷൻ സിന്ദൂർ ഇന്ത്യൻ സൈന്യം നടത്തിയതിൻ്റെ ഞെട്ടൽ തുടരുന്നതിനിടെയാണ് അസിം മുനീർ ജൂണിൽ അമേരിക്കയിലെത്തിയത്. വൈറ്റ് ഹൗസിൽ വെച്ച് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെ കാണുകയും ചർച്ച നടത്തുകയും ചെയ്തിരുന്നു.
മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ യുഎസ് പ്രസിഡന്റ് ഒരു സൈനിക മേധാവിയെ സ്വാഗതം ചെയ്തത് ചരിത്രത്തിൽ അദ്യ സംഭവമായിരുന്നു. ഇന്ത്യ – പാക് സംഘർഷം യുദ്ധത്തിലേക്ക് എത്താതിരിക്കാനും പ്രശ്നം അവസാനിപ്പിക്കാതിരിക്കുകയും ചെയ്തതിന് നന്ദി പറയാൻ വേണ്ടിയാണ് ജനറൽ മുനീറിനെ താൻ ക്ഷണിച്ചതെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷം പരിഹരിക്കാൻ മുന്നിൽ നിന്ന അമേരിക്കൻ പ്രസിഡൻ്റ് ട്രംപിനെ സമ്മാനത്തിനുള്ള നൊബേൽ സമ്മാനത്തിന് നാമനിർദേശം ചെയ്യണമെന്ന് മുനീർ പറഞ്ഞിരുന്നു.
Story Highlights : Pak army chief Asim Munir to visit US again
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here