മഹേഷിന്റെ പ്രതികാരം തമിഴില്‍; സംവിധായകന് പ്രിയദര്ശന്

മഹേഷ് തമിഴ്നാട്ടില്‍ പ്രതികാരത്തിന് ഒരുങ്ങുന്നു. പോത്തേട്ടന്‍സ് ബ്രില്യന്‍സ് എന്ന് പ്രേക്ഷകര്‍ ഒന്നടങ്കം പറഞ്ഞ ഹിറ്റ് ചിത്രം തമിഴില്‍ റീമേക്കിന് ഒരുങ്ങുന്നു. സംവിധായകന് പ്രിയദര്‍ശനാണ് ഈ ചിത്രം തമിഴില്‍ ഒരുക്കുന്നത്. ഇടുക്കി ജില്ലയുടെ പ്രത്യേകതകള്‍ പറഞ്ഞ് എത്തിയ ചിത്രം അതിര്‍ത്തി കടക്കുന്നത് ഏത് നാട്ടിന്റെ കഥ പറഞ്ഞാണെന്ന് അറിയാനാണ് ഇപ്പോള്‍ മഹേഷ് ആരാധകരുടെ കാത്തിരിപ്പ്.
ഉദയനിധി സ്റ്റാലിനാണ് മഹേഷിന്റെ കഥാപാത്രത്തെ തമിഴില്‍ അവതരിപ്പിക്കുക. തിരക്കഥയില്‍ മാറ്റം വരുത്തുമെന്ന് പ്രിയദര്ശന് വ്യക്തമാക്കിയിട്ടുണ്ട്. നമിത പ്രമോദാണ് നായിക. ജൂലൈ 15നാണ് ചിത്രീകരണം ആരംഭിക്കുന്നത്. കമ്പം, തേനി ഭാഗത്താണ് ഷൂട്ടിംഗ്. ചിത്രത്തിന്റെ പേര് തീരുമാനിച്ചിട്ടില്ല. ചിത്രത്തിലെ തമാശയ്ക്ക് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള മാറ്റങ്ങളായിരിക്കും തമിഴ്പ്പതിപ്പിലെന്നാണ് സൂചന.മഹേഷിന്റെ പ്രതികാരത്തിന്റെ നിര്‍മ്മാതാക്കളില്‍ ഒരാളായ സന്തോഷ് കുരുവിളയാണ് തമിഴില്‍ സിനിമ നിര്‍മ്മിക്കുന്നത്.
dileesh pothan new movie,dileesh pothan,maheshinte prathikaram,fahad fazil,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here