പെപ്സി ആരോഗ്യത്തിന് ഹാനീകരം; കോഹ്ലി പരസ്യത്തിൽനിന്ന് പിന്മാറി

ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോഹ്ലി പെപ്സിക്കോയുമായുള്ള കരാർ ഉപേക്ഷിച്ചു. ആറ് വർഷം നീണ്ട് നിൽക്കുന്ന കോടികളുടെ കരാറാണ് കോഹ്ലി അവസാനിപ്പിച്ചത്.
താൻ കുടിയ്ക്കാത്തത് മറ്റുള്ളവർക്ക് നിർദ്ദേശിക്കാൻ താത്പര്യമില്ലാത്തതിനാലാണ് കരാർ അവസാനിപ്പിച്ചതെന്ന് കോഹ്ലി പറഞ്ഞു. ദേശീയ മാധ്യമമായ സിഎൻഎൻഐബിഎന്നിന് നൽകിയ അഭുമുഖത്തിലാണ് കോഹ്ലി ഇക്കാര്യം വ്യക്തമാക്കിയത്.
താൻ ശീതള പാനീയങ്ങൾ കുടിക്കാറില്ലെന്നും തനിക്ക് പണം ലഭിക്കുന്നുവെന്നതിനാൽ മാത്രം മറ്റുള്ളവരോട് കുടിയ്ക്കാൻ പറയാനാകില്ലെന്നും കോഹ്ലി വ്യക്തമാക്കി. ജീവിതശൈലിയ്ക്ക് യോജിക്കാത്ത ഒന്നിന്റെ ഭാഗമാകുന്നതിൽ അർഥമില്ലെന്നും അത് പ്രചരിപ്പിക്കുന്നതിൽ താത്പര്യമില്ലെന്നും കോഹ്ലി.
Virat Kohli ends his six-year association with PepsiCo
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here