പളനിസ്വാമി ഉറപ്പ് നല്‍കി; തമിഴ്നാട് കര്‍ഷകര്‍ സമരത്തില്‍ നിന്ന് പിന്മാറി

വാഗ്ദാനങ്ങൾ പാലിക്കാമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനി സാമിയുടെ ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്ന് തമിഴ് കർഷകർ ഡൽഹിയിൽ ഇന്ന് ആരംഭിക്കാനിരുന്ന പ്രക്ഷോഭം ഉപേക്ഷിച്ചു. വരൾച്ചാ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിക്കുക, കാർഷിക വായ്പ എഴുതി തള്ളുക, ഉത്പന്നങ്ങൾക്ക് താങ്ങു വില പ്രഖ്യാപിക്കുക എന്നിവയായിരുന്നു കർഷകരുെട ആവശ്യങ്ങൾ.
വാഗ്ദാനം നിറവേറ്റാൻ സർക്കാറിന് കർഷകർ രണ്ടുമാസമാണ് സമയം നൽകിയത്. രണ്ടുമാസത്തിനകം ആവശ്യങ്ങളിൽ തീരുമാനമായില്ലെങ്കിൽ വീണ്ടും സമരം തുടരാനാണ് കര്‍ഷകരുടെ തീരുമാനം.
പ്രശ്നം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി കാർഷിക വായ്പ എഴുതിത്തള്ളുമെന്നാണ് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി ഉറപ്പ് നല്‍കിയത്.
tamil nadu farmers,farmers protest,tamil nadu,palanisami,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here