‘ദ പ്രിസനർ ഇൻ ഹിസ് പാലസ്’ ചർച്ചയാകുന്നു

അറബ് രാജ്യങ്ങളിലെ പാശ്ചാത്യ ഇടപെടലുകൾ സജീവ ചർച്ചയാകുന്ന കാലത്ത് ‘ദ പ്രിസനർ ഇൻ ഹിസ് പാലസ്’ എന്ന പുസ്തകം പ്രസക്തമാവുകയാണ്. തടവുകാരനാക്കപ്പെട്ട സദ്ദാമിെൻറ സുരക്ഷക്കായി ജയിലിൽ നിയമിച്ചിരുന്ന ഒരു അമേരിക്കൻ സൈനികനാണ് ‘ദ പ്രിസനർ ഇൻ ഹിസ് പാലസ്’ എന്ന പുസ്തകത്തിൽ ചില വെളിപ്പെടുത്തലുകൾ നടത്തുന്നത്.
സദ്ദാം ഹുസൈനെ തൂക്കിലേറ്റിയപ്പോൾ അദ്ദേഹത്തിെൻറ കാവലിന് നിർത്തിയ യു.എസ് സൈനികർ കരഞ്ഞതായാണ് ഒരു വെളിപ്പെടുത്തൽ. വിൽ ബാർഡൻവെപെർ എന്ന സൈനികനാണ് വെളിപ്പെടുത്തൽ നടത്തിയത്. മറ്റു 11 സഹപ്രവർത്തകർക്കൊപ്
വളരെ സൗഹാർദത്തിലാണ് സദ്ദാം സംസാരിച്ചിരുന്നതെന്നും ഇവർ അദ്ദേഹത്തെ ‘ഗ്രാൻഡ്പാ’ എന്നായിരുന്നു വിളിച്ചിരുന്നതെന്നും പുസ്കത്തിൽ പറയുന്നു. ഏറ്റവും അടുപ്പമുള്ള ഒരാളെ കൊല്ലുന്നത് പോലെയാണ് അനുഭവപ്പെട്ടത് എന്ന് പുസ്തകത്തിൽ വിവരിക്കുന്നു. വരും ദിവസങ്ങളിൽ ഏറെ ചർച്ചയാവാൻ ഇടയുള്ള പല വിവരങ്ങളും പുസ്തകത്തിൽ ഉണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here