Advertisement

പനാമ കപ്പലിലെ രേഖകൾ പിടിച്ചെടുക്കണമെന്ന് ഹൈക്കോടതി

June 12, 2017
0 minutes Read
panama

കൊച്ചിയിൽ രണ്ട് മൽസ്യത്തൊഴിലാളികളുടെ മരണത്തിന് ഇടയാക്കിയ പനാമ കപ്പലിന്റെ രേഖകൾ പിടിച്ചെടുക്കണമെന്ന് ഹൈക്കോടതി. ഡിജിറ്റൽ രേഖകൾ നശിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്നും അതിനാൽ രേഖകൾ പിടിച്ചെടുത്ത് സൂക്ഷിക്കണമെന്നുമാണ് ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിംഗിന് കോടതി നിർദേശം നൽകിയത്.

ജി പി എസ് , ലോഗ്ബുക്ക്, നാവിഗേഷൻ ചാർട് എന്നിവയടക്കം കസ്റ്റഡിയിൽ എടുക്കണം. കടലിൽ ഞായറാഴ്ച കപ്പൽ ഇടിച്ചു തകർത്ത ബോട്ടിലെ മത്സ്യത്തൊഴിലാളി ഏണസ്റ്റും കൊല്ലപ്പെട്ട തൊഴിലാളി ആന്റണി ജോണിന്റെ ഭാര്യ സുജാതയും സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഉത്തരവ്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top