കശാപ്പ് നിയന്ത്രണം; കേന്ദ്ര നടപടിയ്‌ക്കെതിരെ മേഘാലയ നിയമസഭയിൽ പ്രമേയം

കന്നുകാലികളെ കശാപ്പ് ചെയ്യുന്നതിൽ വിലക്കേർപ്പെടുത്തിയ കേന്ദ്ര സർക്കാർ ഉത്തരവിനെതിരെ മേഘാലയ നിയമസഭ പ്രമേയം പാസാക്കി. ജനങ്ങളുടെ അവകാശങ്ങൾ ലംഘിക്കുന്നതാണ് കേന്ദ്ര വിജ്ഞാപനമെന്ന് നിയമസഭ പാസാക്കിയ പ്രമേയത്തിൽ പറയുന്നു. അടുത്ത മാസം ഒന്നിന് നിലവിൽ വരുന്ന ജിഎസ്ടി ബില്ലിനെ കുറിച്ച് ചർച്ചചെയ്യാൻ ചേർന്ന പ്രത്യേക സമ്മേളനമാണ് കശാപ്പ് നിരോധനത്തിനെതിരെ ബിൽ പാസാക്കിയത്.
കേന്ദ്രസർക്കാർ വിജ്ഞാപനം സംസ്ഥാനത്തിന്റെ അധികാരത്തിലേക്കുള്ള കടന്നുകയറ്റമാണെന്ന് മുഖ്യമന്ത്രി മുകുൾ സാങ്മ പറഞ്ഞു. യുണൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടി, ഹിൽ സ്റ്റേറ്റ് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി, ബിജെപിയുടെ സഖ്യകക്ഷിയായ നാഷണൽ പീപ്പിൾസ് പാർട്ടി എന്നിവരും കേന്ദ്ര വിജ്ഞാപനം പിൻവലിക്കണമെന്നാവശ്യപ്പെട്ടു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here