Advertisement

ഇന്നത്തെ നോമ്പ് തുറ വിഭവം – മസാല മുട്ട സുർക്ക

June 13, 2017
2 minutes Read
masala mutta surka recipe

മുട്ട സുർക്ക എന്നത് മലബാറുകാരുടെ പ്രിയപ്പെട്ട വിഭവമാണ്. മധുരമാണ് മുട്ട സുർക്കയ്ക്ക്. എന്നാൽ നോമ്പ് തുറക്കുമ്പോൾ അധികമാർക്കും മധുരം ഇഷ്ടമല്ല. അത്തരക്കാർക്കായി മസാല മുട്ട സുർക്ക തയ്യാറാക്കാം.

ചേരുവകൾ

1.പൊന്നി അരി -3 കപ്പ്

2. മുട്ട -4 എണ്ണം

3. ഉരുളക്കിഴങ്ങ്‌ അരിഞ്ഞത് -1 കപ്പ്

4. ഗ്രീൻ പീസ് , ചീസ്, സോയാ ബീൻ എന്നിവ ആവശ്യത്തിന്

5.ഉള്ളി അരിഞ്ഞത് -അരകപ്പ്

6.പച്ചമുളക് അരിഞ്ഞത് -3എണ്ണം

7.കറിവേപ്പില -2തണ്ട് അരിഞ്ഞത്

8.മല്ലിയില അരിഞ്ഞത് -കാല്‍ കപ്പ്‌

9.ഇഞ്ചി അരിഞ്ഞത് -ഒരു ടേബിള്‍സ്പൂണ്‍

10.ഉപ്പ്,എണ്ണ -ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം :

ഇഷ്ടമുള്ള പച്ചക്കറികള്‍ തിരഞ്ഞെടുക്കാം. എല്ലാപച്ചക്കറികളും പൊടി ആയി അരിയണം. അരി പച്ചവെള്ളത്തില്‍ കുതിര്‍ത്ത് നാലോ അഞ്ചോ മണിക്കൂര്‍ വെക്കുക. അരി കഴുകി മുട്ടയും അല്പം വെള്ളവുംചേര്‍ത്ത് മിക്സിയില്‍ അരയ്ക്കുക. അയവ് കൂടിപോകരുത്. തവികൊണ്ട് കോരി ഒഴിക്കുമ്പോള്‍ നല്ല കട്ടിയുള്ള മാവായിരിക്കണം. അരിഞ്ഞുവച്ച പച്ചക്കറികള്‍ അല്പം ഉപ്പ് ചേര്‍ത്ത് കൈ കൊണ്ട് നന്നായി ഞരടി മാവില്‍ ചേര്‍ത്ത് ഇളക്കുക. പാകത്തിനുപ്പും ചേര്‍ക്കുക. ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് ചൂടായാല്‍ നടുഭാഗത്തായി ഒരു തവി കൊണ്ട് മാവ് കോരിയൊഴിക്കുക. ഇത് നന്നായിപൊങ്ങിവരുമ്പോള്‍ പതുക്കെ മറിച്ചിടുക. തിരിച്ചും മറിച്ചും രണ്ടുഭാഗവും പാകമായി കഴിഞ്ഞാല്‍ കോരിവെക്കുക. മീന്‍ കറിയുടെ കുടെയോ ഇറച്ചിക്കറിയുടെ കുടെയോ വിളമ്പുക.

masala mutta surka recipe

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top