സെക്സും മദ്യവും പാടില്ല, ഗര്‍ഭിണികളോട് കേന്ദ്രസര്‍ക്കാര്‍

ഗര്‍ഭിണികള്‍ സെക്സും മാംസവും ഉപയോഗിക്കരുതെന്ന് കേന്ദ്രസര്‍ക്കാറിന്റെ നിര്‍ദേശം. ആയുഷ് വകുപ്പിന്റെ ഫണ്ടോടെ പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസേര്‍ച്ച് ഇന്‍ യോഗ ആന്റ് നാച്ച്യുറോപ്പതി പുറത്തിറക്കിയ ബുക്ക് ലെറ്റിലാണ് വിചിത്ര നിര്‍ദ്ദേശമുള്ളത്. ഹിന്ദുസ്ഥാന്‍ ടൈംസാണ് ഈ വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. അന്താരാഷ്ട്ര യോഗാ ദിനത്തില്‍ ആയുഷ് വകുപ്പ് മന്ത്രി ശ്രീദാ യാസൂ നായിക്കാണ് ഈ ബുക്ക് ലെറ്റ് പുറത്തിറക്കിയത്.
ഗര്‍ഭകാലത്ത് മാംസം കഴിക്കരുത്, ലൈംഗിക ബന്ധത്തിലേര്‍പ്പെടരുത്, മോശം കൂട്ടുകെട്ടുകള്‍ ഒഴിവാക്കണം, ആത്മീയ ചിന്തകളുണ്ടാകണം, മുറിക്കുള്ളില്‍ ഭംഗിയുള്ള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കണം എന്നൊക്കെയാണ് നിര്‍ദ്ദേശം. ‘അമ്മയും കുഞ്ഞും’ എന്ന പേരിലാണ് സന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസേര്‍ച്ച് ഇന്‍ യോഗ ആന്റ് നാച്ച്യുറോപ്പതിയുടെ ബുക്ക്ലെറ്റ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here