ലുലുവിന്റെ ഏഴാമത് ഹൈപ്പർ മാർക്കറ്റ് അൽ ജഹ്‌റയിൽ പ്രവർത്തനമാരംഭിച്ചു

ലുലുവിന്റെ ഏഴാമത് ഹൈപ്പർമാർക്കറ്റ് കുവൈത്തിലെ അൽ ജഹ്‌റയിൽ പ്രവർത്തനമാരംഭിച്ചു. ലുലു ചെയർമാൻ യൂസഫ് അലിയുടെ സാമിപ്യത്തിൽ അൽ ജഹ്‌റയിലെ ഗവർണർ ജനറൽ ആർ ഫഹദ് അഹ്മദ് അൽ അമിർ ആണ് പുതിയ മാൾ ഉദ്ഘാടനം ചെയ്തത്. ചടങ്ങിൽ മറ്റ് ഉയർന്ന സർക്കാർ ഉദ്യോഗസ്ഥരും പങ്കെടുത്തു.
13,000 സ്‌ക്വയർ ഫീറ്റിലാണ് പുതിയ മാൾ പണി കഴിപ്പിച്ചിരിക്കുന്നത്. മറ്റ് ബ്രാൻഡഡ് ഉത്പന്നങ്ങൾക്ക് പുറമേ, ലോക്കൽ, ഓർഗാനിക് ഉത്പന്നങ്ങളും ഇവിടെ ലഭ്യമാണ്.
കുവൈത്ത് എന്നത് പ്രധാന വാണിജ്യ ഇടമാണെന്നും, ആദ്യ ദിനം തന്നെ ലഭിച്ച പ്രതികരണങ്ങൾ മുമ്പോട്ടുള്ള പ്രവർത്തനങ്ങൾക്ക് പ്രജോദനമാണെന്നും ഉദ്ഘാടന ചടങ്ങിൽ വെച്ച് ലുലു ചെയർമാൻ യൂസഫ് അലി പറഞ്ഞു.
ഉദ്ഘാടന ചടങ്ങിൽ ഗവർണറിനും, യൂസഫ് അലിക്കും പുറമേ, ഇന്ത്യൻ അംബാസിഡർ സുനിൽ ജെയിൻ, ജഹ്‌റ മേയർ റമദാൻ ഖലാഫ് അൽ ഹാർബി, ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ അഷ്‌റഫ് അലി എംഎ, സിഇഒ സൈഫീ രുപാവാല, സിഒഒ സലീം വിഐ, റീജിയണൽ ഡയറക്ടർ മുഹമ്മദ് ഹാരിസ് എന്നിവരും പങ്കെടുത്തു.
LULU EXPANDS KUWAIT OPERATIONS OPENS 7th hypermarket in Al Jahra
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here