കാമസൂത്രയും ഖജുരാഹോ ശിൽപങ്ങളും വഴി തെറ്റിക്കും; വിൽപ്പന നിരോധിക്കണമെന്ന് ബജ്രംഗ് സേന

ഇന്ത്യൻ കലാചരിത്രത്തിന്റെ അവശേഷിപ്പായ മധ്യപ്രദേശിലെ ഖജുരാഹോ ക്ഷേത്രത്തിലെ കാമസൂത്ര പുസ്തകങ്ങളുടെ വിൽപ്പന നിരോധിക്കണമെന്ന് ബജ്രംഗ് സേന. ഖജുരാഹോയിലെ പടിഞ്ഞാറൻ ക്ഷേത്ര സമുച്ചയ പരിസരത്ത് കാമസൂത്ര പുസ്തകങ്ങളും അശ്ലീല ചിത്രങ്ങളും വിൽക്കുന്നവെന്നാരോപിച്ച് ബജ്രംഗ് സേന ചത്തർപുർ പോലീസിനെ സമീപിച്ചു.
കാമസൂത്ര പുസ്തകങ്ങൾ മാത്രമല്ല, ക്ഷേത്ര പരിസരത്ത് വിൽക്കുന്ന ചെറുപ്രതിമക ളുടെ വിൽപനയും തടയണമെന്നാണ് ആവശ്യം. ഇവയെല്ലാം ഹിന്ദു സംസ്കാരത്തിനും പാരമ്പര്യത്തിനും എതിരാണെന്നാണ് സേന ഉയർത്തുന്ന വാദം. പുരാവസ്തുവകുപ്പിലും ഇവർ പരാതി അറിയിച്ചു.
പണ്ട് ഉണ്ടാക്കിയ ശിൽപ്പങ്ങളുടെ ആവർത്തനം ഇപ്പോൾ തുടരാൻ പറ്റില്ലെന്നും ഇത് പുതുതലമുറയെ വഴിതെറ്റിക്കുമെന്നുമാണ് ഇവർ ആരോപിക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here