വിർജീനിയയിൽ വെടിവെപ്പ്; അഞ്ച് പേർക്ക് പരിക്ക്
അമേരിക്കയിലെ വിർജീനിയയിൽ ബേസ് ബാൾ പരിശീലനത്തിനിടെ വെടിവെപ്പ്. യു.എസ് ജനപ്രതിനിധി സഭാ വിപ്പ് സ്റ്റീവ് സ്‌കാലൈസ് അടക്കം അഞ്ചു പേർക്ക് പരിക്കേറ്റു. യൂജിൻ സിംസൺ സ്റ്റേഡിയം പാർക്കിൽ പിരിശീലനത്തിൽ ഏർപ്പെട്ടിരുന്നവർക്ക് നേരെ പ്രകോപനം കൂടാതെയാണ് അക്രമി നിറയൊഴിച്ചത്.
യൂജിൻ സിംസൺ സ്റ്റേഡിയം പാർക്കിൽ ബുധനാഴ്ച രാവിലെ പ്രാദേശിക സമയം 11 മണിക്കായിരുന്നു സംഭവം. സന്നദ്ധ സേവനത്തിനു വേണ്ടി വ്യാഴാഴ്ച സംഘടിപ്പിക്കുന്ന ബേസ് ബാൾ മത്സരത്തിനായുള്ള പരിശീലനത്തിലായിരുന്നു സ്റ്റീവ് സ്‌കാലൈസും മറ്റുള്ളവരും. കോൺഗ്രസിലെ ഉദ്യോഗസ്ഥനായ സാച് ബർത്ത്, ടൈസൺ ഫുഡിൻറെ ഇടനിലക്കാരി മാറ്റ് മിക്ക, തിരിച്ചറിയാത്ത ഒരാളുമാണ് പരിക്കേറ്റ മറ്റുള്ളവർ.
ഇല്ലിനോയ്ഡ് സ്വദേശിയായ 66 കാരൻ ജയിംസ് ടി ഹോങ്കിങ്‌സനാണ് നിറയൊഴിച്ചത്. പോലീസുമായുള്ള ഏറ്റുമുട്ടലിൽ അക്രമി കൊല്ലപ്പെട്ടു.
virginia firing 5 injured
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here