വിവാദ മാഗസിൻ; 13 പേർക്കെതിരെ കേസ്

തലശ്ശേരി ബ്രണ്ണൻകോളെജിലെ വിവാദ മാഗസിൻ പുറത്തിറക്കിയവർക്കെതിരെ കേസ്. സ്റ്റാഫ് എഡിറ്റർ കെവി സുധാകർ, സ്റ്റുഡന്റ് എഡിറ്റർ അടക്കം മാഗസിൽ കമ്മിറ്റിയിലെ 13 അംഗങ്ങൾക്കെതിരെയാണ് കേസ്. ദേശീയപതാകയെ അവഹേളിച്ചതിനുള്ള പ്രത്യേക വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ബി.ജെ.പി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് 13 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
മാഗസിനിൽ ദേശീയപതാകയേയും ദേശീയഗാനത്തേയും ആക്ഷേപിക്കുന്ന തരത്തിൽ അശ്ലീലമായ ചിത്രങ്ങൾ ഉള്ളതായാണ് ആരോപണം. എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ ഉള്ളതാണ് കോളജ് യൂണിയൻ. തിയേറ്ററിൽ സിനിമാ പ്രദർശനത്തിന് മുന്നോടിയായി ദേശീയ ഗാനം സ്‌ക്രീനിൽ വരുമ്പോൾ അശ്ലീലമായ ചിത്രങ്ങൾ ചേർത്തതായാണ് ആരോപണം. പെല്ലറ്റ് എന്നാണ് മാഗസിന് പേരിട്ടിരിക്കുന്നത്.
‘കസേരവിട്ട് എഴുന്നേൽക്കുന്ന രാഷ്ട്രസ്‌നേഹം തെരുവിൽ മനുസ്മൃതി വായിക്കുന്ന രാഷ്ട്രസ്‌നേഹം’ എന്ന അടിക്കുറിപ്പോടെ ചേർത്ത ചിത്രമാണ് വിവാദമായത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here