മോഡി നാളെ എത്തും; കൊച്ചിയിൽ കർശന സുരക്ഷ

narendra-modi-l

കൊച്ചി മെട്രോ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നാളെ എത്താനിരിക്കെ സുരക്ഷ കർശനമാക്കി. ശനിയാഴ്ച രാവിലെ 10.15 ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി വ്യോമസേനയുടെ പ്രത്യേക വിമാനത്താവളത്തിൽ നാവിക വിമാനത്താവളത്തിലെത്തും. തുടർന്ന് റോഡ് മാർഗ്ഗം മെട്രോ ഉദ്ഘാടന വേദിയായ കലൂർ സ്‌റ്റേഡിയത്തിലേക്കെത്തും. 10.35 ന് പാലാരിവട്ടം സ്റ്റേഷനിൽനിന്ന് പത്തടിപ്പാലത്തേക്കും തിരിച്ചും മെട്രോയിൽ യാത്ര ചെയ്യും. പാലാരിവട്ടം സ്റ്റേഷനിൽ നാട മുറിച്ചാണ് പ്രധാനമന്ത്രി മെട്രോയിലേക്ക് കയറുക. 11ന് കലൂർ സ്‌റ്റേഡിയത്തിൽ വച്ച് പ്രധാനമന്ത്രി മെട്രോ രാജ്യത്തിന് സമർപ്പിക്കും.

മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു, ഗവർണർ പി. സദാശിവം, ചീഫ് സെക്രട്ടറി നളിനി നെറ്റോ, കേന്ദ്ര നഗരവികസന മന്ത്രാലയം സെക്രട്ടറി രാജീവ് ഗൗബെ, ഡി.എം.ആർ.സി. മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരൻ, കെ.എം.ആർ.എൽ. മാനേജിങ് ഡയറക്ടർ ഏലിയാസ് ജോർജ് എന്നിവർ ഒപ്പമുണ്ടാകുമെന്നാണ് കരുതുന്നത്.

പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് വൻ സുരക്ഷയാണ് കൊച്ചിയിലൊരുക്കിയിരിക്കുന്നത്. പ്രത്യേക സുരക്ഷാ വിഭാഗത്തിലെ ഉന്നതോദ്യോഗസ്ഥരുടെ നിർദേശപ്രകാരമാണ് സംസ്ഥാന പോലീസ് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്. എ.ഐ.ജിമാരായ അനീഷ് സിരോഹി, രാജേഷ് കുമാർ, ടി.കെ. ഗൗതം എന്നിവർ പ്രധാനമന്ത്രി എത്തുന്ന സ്ഥലങ്ങളും യാത്രാപാതയും സന്ദർശിച്ച് ആവശ്യമായ നിർദേശങ്ങൾ നൽകി.

 

Prime Minister | Modi | Kochi Metro |

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top