കൊച്ചിയിൽ ഇന്ന് ഗതാഗത നിയന്ത്രണം

kochi metro metro extends to 313 km

പ്രധാനമനമന്ത്രി നരേന്ദ്ര മോഡി കൊച്ചി മെട്രോ ഉദ്ഘാടനത്തിന് എത്തിച്ചേരുന്നതിന്റെ ഭാഗമായി നഗരത്തിൽ സുരക്ഷ കർശനമാക്കി. ഉദ്ഘാടന ചടങ്ങിന്റെ സുരക്ഷയ്ക്കായി 18 എസ് പി, 40 ഡിവൈഎസ്പി, 50 സിഐ, 350 എസ് ഐ എന്നിവരുൾപ്പെടെ രണ്ടായിരത്തോളം പോലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിക്കുന്നത്. 350 വനിതാ ട്രെയിനി കെഡറ്റുകളുടെയും 185 എസ് ഐ ട്രെയിനിംഗ് കെഡറ്റുകളുടെയും സേവനവും ഉറപ്പ് വരുത്തുന്നു. കൂടാതെ 150 മഫ്തി പോലിസുകാരെയും നഗരത്തിൽ വിന്യസിക്കുന്നു. ഇന്നലെ മുതൽ തന്നെ റെയിൽ വേ സ്റ്റേഷനുകളിലും വിമാനത്താവളത്തിലും സുരക്ഷ കർശനമാക്കിയിട്ടുണ്ട്.

  • നേവൽ ബേസ്, തേവര, പള്ളിമുക്ക്, ജോസ് ജംക്ഷൻ, ബിടിഎച്ച് ജംക്ഷൻ, സുഭാഷ് പാർക്ക്, ഹൈക്കോടതി ജംക്ഷൻ, കച്ചേരിപ്പടി, കലൂർ, പാലാരിവട്ടം ഭാഗങ്ങളിൽ വാഹന നിയന്ത്രണം കർശനമാണ്.
  • രാവിലെ മുതൽ ഈ റോഡുകളിൽപാർക്കിംഗ് നിരോധിച്ചു.
  • വഴിയോര കച്ചവടവും അനുവദിക്കില്ല
  • പ്രധാനമന്ത്രി കടന്നു പോകുന്ന സമയത്ത് ഈ റോഡുകളിൽ കാൽനട യാത്രക്കാരെ അനുവദിക്കില്ല.
  • ബാരിക്കേഡുകൾ വച്ച് സുരക്ഷ ശക്തമാക്കി.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top