ഇതിലും നല്ല മാഷപ്പ് സ്വപ്‌നങ്ങളിൽ മാത്രം !!

ഹിറ്റ് ചാർട്ടുകളിൽ ഇടം പിടിച്ച എഡ് ഷീരന്റെ ‘ഷെയ്പ്പ് ഓഫ് യു’ എന്ന പാട്ടിന്റെ പശ്ചാത്തല സംഗീതത്തിൽ ഒരുക്കിയ മലയാളം മാഷപ്പ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. അശ്വിൻ റാം പാടി അഭിനയിച്ചിരിക്കുന്ന ഈ വീഡിയോ യൂട്യൂബിൽ 24 മണിക്കൂറിനുള്ളിൽ കണ്ടത് ഒരു ലക്ഷത്തിലധികം ആളുകളാണ്.
മലയാളത്തിന്റെ എക്കാലത്തേയും എവർഗ്രീൻ ഹിറ്റുകളായ 15 ഗാനങ്ങളാണ് അശ്വിൻ ഒറ്റ സ്‌ട്രെച്ചിൽ പാടിയിരിക്കുന്നത്. ഉണ്ണി മുകുന്ദൻ കേന്ദ്രകഥാപാത്രത്തിൽ എത്തയി ഒരു മുറൈ വന്ത് പാർത്തായ എന്ന ചിത്രത്തിലെ അരികിൽ പതിയേ എന്ന ഗാനം കൊണ്ടാണ് മാഷപ്പ് തുടങ്ങുന്നത്. പിന്നീട് ജെയിംസ് ആന്റ് ആലീസിലെ മഴയെ മഴയെ, അൻവറിലെ കണ്ണിനിമ നീളെ, ആലായാൽ തറ വേണം, താളവട്ടത്തിലെ പൊൻവീണെ, തുടങ്ങി മലയാളികൾ എന്നും നെഞ്ചോട് ചേർക്കാൻ ഇഷ്ടപ്പെടുന്ന ഗാനങ്ങളാണ് അശ്വിൻ മാഷപ്പിൽ ഉപയോഗിച്ചിരിക്കുന്നത്.
അശ്വിൻ തന്നെ പാടി അഭിനയിക്കുന്ന ഈ വീഡിയോയുടെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് അർജുനനാണ്. വീഡിയോ യൂട്യൂബ് ട്രെൻഡിങ്ങിൽ 21 ആം സ്ഥാനത്താണ്.
Ed Sheeran Shape Of You Malayalam Mashup Aswin Ram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here