ലണ്ടനിൽ കാൽനടയാത്രക്കാർക്കിടയിലേക്ക് വാൻ ഇടിച്ച് കയറ്റി

ലണ്ടനിൽ മുസ്‌ലിം പള്ളിക്കു സമീപം കാൽനടയാത്രക്കിടയിലേക്ക് വാൻ ഇടിച്ചു കയറ്റി. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. സംഭവത്തിൽ ഒരാളെ പോലിസ് കസ്റ്റഡിയിലെടുത്തു. സെവൻ സിസ്റ്റേഴ്‌സ് റോഡിലെ ഫിൻഡസ്ബറി പാർക്ക് പള്ളിക്കു സമീപമാണ് സംഭവം.
റമദാനിലെ പ്രാർഥന കഴിഞ്ഞ് പള്ളിയിൽ നിന്ന് മടങ്ങുന്നവർക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇന്ത്യൻസമയം പുലർച്ചെയാണ് അപകടം. ഈ പ്രദേശത്ത് രണ്ട് പള്ളികളാണുള്ളത്. രണ്ടിനും ഇടയിലായിട്ടാണ് ആക്രമണമുണ്ടായത്.
Vehicle hits pedestrians in London’s Fins bury Park
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here