യോഗ ഒരു മതാചാരമല്ല; യോഗയെ ചില സൂക്തങ്ങൾ ചൊല്ലി ഹൈജാക്ക് ചെയ്യാൻ ശ്രമിക്കേണ്ട : മുഖ്യമന്ത്രി

യോഗ ഒരു മതാചാരമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സെൻട്രൽ സ്‌റ്റേഡിയത്തൽ യോഗ ദിനാചരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിലർ ചില സൂക്തങ്ങളെല്ലാം ചൊല്ലി യോഗയെ ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുന്നുണ്ട്. അതിന് ആരെയും അനുവദിക്കില്ല. ഈ സൂക്തങ്ങൾ ഉണ്ടാകുന്നതിനു മുമ്പ് തന്നെ യോഗ ഉണ്ടായിട്ടുണ്ട്. എല്ലാവർക്കും പരിശീലിക്കാവുന്ന വ്യായാമ മുറകളാണ് യോഗ. സ്വതന്ത്ര മനസോടുകൂടിയാണ് യോഗ പരിശീലിക്കേണ്ടത്. ഇത് സ്‌കൂളുകളിൽ പരിശീലിപ്പിക്കുന്നതിന് പദ്ധതി തയാറാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
pinarayi vijayan yoga day 2017
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here