Advertisement

കിട്ടാക്കടം തിരിച്ചുപിടിക്കൽ; ആദ്യനടപടി ഊർജ, റോഡ് നിർമാണരംഗത്ത് പ്രവർത്തിക്കുന്ന ലാൻകോയ്‌ക്കെതിരെ

June 21, 2017
Google News 1 minute Read
RBI insolvency process begins first target lanco

വൻതുകയുടെ കിട്ടാക്കടം തിരിച്ചുപിടിക്കാനുള്ള നടപടികൾക്ക് രൂപംനൽകാൻ ബാങ്കുകൾ കൂടിയാലോചന തുടങ്ങി. റിസർവ് ബാങ്കിന്റെ നിർദേശപ്രകാരമാണ് നടപടി. ഊർജ, റോഡ് നിർമാണരംഗത്ത് പ്രവർത്തിക്കുന്ന ലാൻകോ ഇൻഫ്രാടെക്കാണ് നടപടി നേരിടുന്ന ആദ്യസ്ഥാപനം.

ലാൻകോയ്ക്ക് വായ്പനൽകിയ ഐ.ഡി.ബി.ഐ. ബാങ്കാണ് കേന്ദ്രസർക്കാർ കഴിഞ്ഞവർഷം പുറപ്പെടുവിച്ച ഇൻസോൾവൻസി ആൻഡ് ബാങ്ക്‌റപ്റ്റസി കോഡ്(ഐ.ബി.സി.) പ്രകാരം നടപടി തുടങ്ങിയത്. ഇക്കാര്യം ലാൻകോതന്നെ ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിനെ അറിയിച്ചു.

വൻതുക കിട്ടാകടമുള്ള ബാങ്ക് അക്കൗണ്ടുകളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ലാൻകോ. 44,364 കോടി രൂപയാണ് ലാൻകോ തിരിച്ചടയ്ക്കാൻ ഉള്ളത്. 44,478 രൂപയുടെ കടബാധ്യതയുമായി ഭൂഷൻ സ്റ്റീലാണ് ഒന്നാം സ്ഥാനത്ത്.

RBI insolvency process begins first target lanco

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here