യൂബർ സ്ഥാപകൻ രാജിവെച്ചു

യൂബർ സഹസ്ഥാപകനും സി.ഇ.ഒയുമായ ട്രവിസ് കലനിക് രാജിവെച്ചു. നിക്ഷേപകരുടെ നിരന്തര സമ്മർദ്ദം മൂലമാണ് ലോകത്തെ ഏറ്റവും വലിയ ടെക്‌നോളജി സ്റ്റാർട്ടപ് സംരഭത്തിത്തിൻറെ സി.ഇ.ഒക്ക് രാജി വെക്കേണ്ടി വന്നത്. സി.ഇ.ഒ സ്ഥാനം രാജിവെച്ചെങ്കിലും യൂബർ ടെക്‌നോളജീസിൻറെ ബോർഡ് അംഗമായി അദ്ദേഹം തുടരും.
യൂബറിൽ ലൈംഗിക പീഡനം നടക്കുന്നുണ്ടെന്ന് ഒരു ജീവനക്കാരി പരസ്യമായി ആരോപണമുന്നയിച്ചിരുന്നു. അറ്റോർണി ജനറൽ ഇതേക്കുറിച്ചും നേരിട്ട് അന്വേഷണം നടത്തിയിരുന്നു. യൂബറിലെ തൊഴിലിടത്തിലെ പീഡനത്തെക്കുറിച്ച് നിരവധി പരാതികൾ ലഭിച്ചരുന്നതായാണ് സൂചന.
കലാനിക് ഉടൻതന്നെ രാജിവെക്കണമെന്ന് യൂബറിലെ അഞ്ച് പ്രധാന നിക്ഷേപകർ ആവശ്യപ്പെട്ടിരുന്നതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിക്ഷേപകരുടെ അപേക്ഷയെ മാനിച്ച് ഈ പദവി രാജിവെക്കുന്നു എന്നാണ് കലനിക്ക് അറിയിച്ചത്.
uber founder ceo travis kalanick resigned
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here