Advertisement

ഓൺലൈൻ ടാക്സി, ഫുഡ് ഡെലിവറിക്ക് പ്രത്യേക സെസ്; എല്ലാം ഡെലിവറി പങ്കാളികളുടെ നന്‍മയ്ക്ക്, കർണാടകത്തിൽ മാറ്റം

October 19, 2024
Google News 2 minutes Read
Swiggy Lays Off 380 Employees

ഡെലിവറി പങ്കാളികളുടെ നന്‍മയ്ക്ക് എന്ന് പേരിൽ കർണാടകയിൽ ഓൺലൈൻ ടാക്സി, ഫുഡ് ഡെലിവറിക്ക് പ്രത്യേക സെസ് ഏർപ്പെടുത്തി. സൊമാറ്റോ, ഊബർ, ഒല, സ്വിഗി തുടങ്ങി ഏത് ഓൺലൈൻ പ്ലാറ്റ്ഫോമിൽ നിന്ന് സാധനമോ സേവനമോ വാങ്ങിയാലും അധിക സെസ് ഈടാക്കും. ഇത് ഗിഗ് തൊഴിലാളികളുടെ ക്ഷേമത്തിനായി ഉപയോഗിക്കുമെന്ന് കർണാടക തൊഴിൽ വകുപ്പ് മന്ത്രി സന്തോഷ് ലാഡ് പറഞ്ഞു.

ഡെലിവറി പങ്കാളികൾ കൂടുതൽ സമയവും റോഡിൽ ചെലവഴിക്കുന്നവരാണ്. അപകടം സംഭവിക്കാനുള്ള സാധ്യത ഇവർക്ക് കൂടുതലാണ്. മലിനമായ വായു ശ്വസിക്കുന്നതിനാൽ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകുമെന്നതും ക്ഷേമ പദ്ധതി ആവിഷ്കരിക്കാൻ കാരണമായി മന്ത്രി പറഞ്ഞു. ഇതിനായുള്ള ബില്ല് ഡിസംബറിൽ സംസ്ഥാന നിയമസഭ പാസാക്കും. ഗിഗ് തൊഴിലാളികളുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.

Story Highlights : Karnataka to impose cess on online food delivery taxi payments to support gig workers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here