43 കിലോ ഗ്രാം തൂക്കം; ആറ് കോടിക്കടുത്ത് വില !! സ്വരോവ്‌സ്‌കി ഗൗണിന്റെ പ്രത്യേകതകൾ നിങ്ങളെ അമ്പരിപ്പിക്കും !!

ലോക പ്രശ്‌സതമായ ലക്ഷുറി ക്രിസ്റ്റൽ ബ്രാൻഡായ സ്വരോവ്‌സ്‌കിയുടെ അവകാശി വിക്ടോറിയ സ്വരോവ്‌സ്‌കിയും കാമുകനും ബിസിനസ്സുകാരനുമായ വെർണർ മുർസും വിവാഹിതരായി. മൂന്ന് ദിവസത്തോളം നീണ്ടു നിന്ന വിവാഹ ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. ബിസിനസ്സ് ലോകത്തെ വമ്പന്മാരായ ഇരുവരും വിവാഹിതരയാത് വാർത്തയാണെങ്കിലും സത്യത്തിൽ വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നത് വിക്ടോറിയ സ്വരോവ്‌സ്‌കി ധരിച്ച ഗൗണാണ്.
വധു അണിഞ്ഞ ഗൗണിന്റെ ഭാരം 43 കിലോഗ്രാമാണ് !! വില ഏഴ് ലക്ഷം യൂറോ (ഏകദേശം 5,73,51,207 രൂപ) !! 5,00,000 സ്വരോവ്‌സ്‌കി ക്രിസ്റ്റലുകളാണ് വധുവിന്റെ ഗൗണിൽ പതിപ്പിച്ചിരിക്കുന്നത്. ഈ മനംമയക്കുന്ന ഗൗൺ രൂപ കൽപ്പന ചെയ്തിരിക്കുന്നത് ലോക പ്രശ്‌സഥ ഡിസൈനർ മിഷേൽ ചിൻകോയാണ്.
കാൻസ് ചലച്ചിത്രമേളയിൽ ഐശ്വര്യ റായിയുടെ ഐസി ബ്ലൂ ഗൗൺ ഓർമ്മയില്ലേ ? ആ ഗൗൺ രൂപ കൽപ്പന ചെയ്ത അതേ ഡിസൈനർ തന്നെയാണ് സ്വരോവ്‌സ്‌കി ഗൗണും ഡിസൈൻ ചെയ്തിരിക്കുന്നത്.
ഗൗണിന് പുറമേ എട്ട് മീറ്റർ നീളം വരുന്ന ശിരോ വസ്ത്രവും വിക്ടോറിയ ധരിച്ചിരുന്നു. ഒപ്പം ജിമ്മി ചൂ ഹീൽസും കൂടിയായപ്പോൾ സ്വർഗത്തിൽ നിന്നിറങ്ങി വന്ന രാജകുമാരിയെ അനുസ്മരിപ്പിച്ചു വിക്ടോറിയ.
ഇറ്റലിയിൽ വെച്ച് നടന്ന സ്വകാര്യ ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. കുടുംബാംഗങ്ങളും അടുത്ത സുഹ്ൃത്തുക്കളും അടങ്ങിയ 250 പേർ മാത്രമാണ് ചടങ്ങിൽ സംവദിച്ചത്.
A post shared by MICHAEL CINCO Dubai (@michael5inco) on
കൂടുതൽ ചിത്രങ്ങൾ:
victoria Swarovski million dollar wedding gown
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here