Advertisement

ലോകത്തെ ഏറ്റവും ചെറിയ ഉപഗ്രഹം നിർമിച്ച് ഇന്ത്യൻ വിദ്യാർഥി; ഇന്ത്യയ്ക്ക് ഇത് അഭിമാന നിമിഷം

June 23, 2017
1 minute Read
indian boy develops worlds smallest satellite

അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ കഴിഞ്ഞദിവസം നടത്തിയ ഉപഗ്രഹവിക്ഷേപണത്തിലും ഇന്ത്യയ്ക്ക് അഭിമാനിക്കാം. ലോകത്തെ ഏറ്റവും ചെറിയ ഉപഗ്രഹമാണ് നാസ വിക്ഷേപിച്ചത്. വെറും 64 ഗ്രാം മാത്രം ഭാരമുള്ള ആ ക്യുബിക് സാറ്റ്‌ലൈറ്റ് രൂപപ്പെടുത്തിയത് ചെന്നൈയിൽ നിന്നുള്ള വിദ്യാർഥി റിഫാത് ഷാരൂഖും സംഘവുമാണ്.

മുൻ രാഷ്ട്രപതി അബ്ദുൾ കലാമിന് സമർപ്പിച്ചുകൊണ്ട് കലാംസാറ്റ് എന്നാണ് അവർ ഉപഗ്രഹത്തിന് പേരിട്ടിരിക്കുന്നത്. ഒരാളുടെ കൈക്കുള്ളിൽ സുഖമായി ഒതുങ്ങുന്നതാണ് ഈ കുഞ്ഞൻ ഉപഗ്രഹം. ത്രീഡി പ്രിന്റിങ് സാങ്കേതിക വിദ്യ ആദ്യമായി ബഹിരാകാശത്ത് പരീക്ഷിക്കാനാണ് ഉപഗ്രഹം ഉപയോഗിച്ചത്.

വാളോപ്‌സ് ദ്വീപിൽ നിന്ന് ഒരു സൗണ്ടിങ് റോക്കറ്റിൽ ജൂൺ 21ന് കലാംസാറ്റ് നാസ വിക്ഷേപിച്ചു. ബഹിരാകാശത്ത് നടത്താൻ ഒരു ഇന്ത്യൻ വിദ്യാർഥി
ചിട്ടപ്പെടുത്തിയ പരീക്ഷണം നാസ നിർവഹിക്കുന്നത് ആദ്യമായാണെന്ന ചരിത്രപ്രാധാന്യവും ഈ വിക്ഷേപണത്തിനുണ്ട്.

സ്‌പേസ് കിഡ്‌സ് ഇന്ത്യ എന്ന സംഘടനയുടെ സ്ഥാപകനായ ഡോ. ശ്രീമതി കേശനാണ് കുട്ടികൾക്ക് മാർഗനിർദേശം നൽകിയത്. തമിഴ്‌നാട്ടിലെ പാലപ്പട്ടി സ്വദേശിയാണ് ഷാരൂഖ്.

indian boy develops worlds smallest satellite

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top