പാസ്പോർട്ട് അപേക്ഷയുടെ ഫീസ് കുറച്ചു

പാസ്പോർട്ട് അപേക്ഷകർക്ക് സന്തോഷവാർത്ത. എട്ട് വയസ്സിൽ താഴെയുള്ളവരുടേയും 60 വയസ്സിന് മുകളിലുള്ളവരുടേയും പാസ്പോർട്ട് അപേക്ഷക്കുള്ള ഫീസ് കുറച്ചതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. പുതുതായി നൽകുന്ന പാസ്പോർട്ടുകളിൽ ഹിന്ദി, ഇംഗ്ളിഷ് എന്നീ രണ്ടു ഭാഷകൾ ഉപയോഗിക്കുമെന്നും അവർ പറഞ്ഞു. പാസ്പോർട്ടിൽ നിലവിൽ ഉപയോഗിക്കുന്ന ഭാഷ ഇംഗ്ളീഷ് മാത്രമാണ്.
1967ൽ നിലവിൽ വന്ന പാസ്പോർട്ട് ആക്ടിന് 50 വയസ് തികയുന്ന വേളയിൽ സംഘടിപ്പിച്ച പ്രത്യേക പരിപാടിയിലാണ് മന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്. പാസ്പോർട്ട് ലഭിക്കുന്നതിനുള്ള നടപടികൾ സുഗമമാക്കുന്ന നിയമങ്ങൾ കൊണ്ടുവരുന്നതിൻറെ ഭാഗമായാണ് ഈ നടപടിയും.
passport application fee reduced
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here