കർഷകന്റെ ആത്മഹത്യ; സിലീഷിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം

farmer suicide village office

വില്ലേജ് ഓഫിസിൽ കർഷകൻ ജീവനൊടുക്കിയ സംഭവത്തിൽ ചെമ്പനോട വില്ലേജ് ഓഫിസ് അസിസ്റ്റന്റ് സിലീഷിനെതിരെ ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തി. സിലീഷിനെതിരേ പെരുവണ്ണാമൂഴി പൊലിസ് കോടതിയിൽ റിപ്പോർട്ട് നൽകി.

നേരത്തെ സംഭവത്തിൽ ഉദ്യോഗസ്ഥ വീഴ്ച പരിശോധിക്കാൻ റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി ഓഫിസിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. ജില്ലാ കലക്ടർ യു.വി ജോസും അദ്ദേഹത്തോടപ്പമുണ്ടായിരുന്നു. ഫയലുകൾ പരിശോധിച്ച ചീഫ് സെക്രട്ടറിയുടെ പ്രാഥമിക പരിശോധനയിൽ ഉദ്യോഗസ്ഥരിൽ നിന്നും വീഴ്ചയുണ്ടായതായി കണ്ടെത്തിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top